2013, ഡിസംബർ 4, ബുധനാഴ്‌ച

ശ്രീതെരു ഗണപതി ഗണപതി ക്ഷേത്രം

ശ്രീ തെരു ഗണപതി ക്ഷേത്രം 
റൂട്ട്: കണ്ണൂരിൽ നിന്ന് 1 2 കിമി അകലെ ഇരിട്ടി  റൂട്ടിൽ കുടുക്കിമെട്ട സ്റ്റോപ്പിൽ ഊടുവഴിയിലൂടെ 5 മിനുട്ട് 

പ്രതിഷ്ഠ ഗണപതി പതിമൂന്നാം നൂറ്റാണ്ട് 

എല്ലാദിവസവും രാവിലെയും വൈകീട്ടും പൂജ 

മീനം 1 5 നു നിറമാല 







വളരെ പണ്ട് നടന്ന ഒരു കഥയാണ് ഇവിടെ ഉണ്ടായിരുന്ന  ഒരു കാരണവർനാദാപുരത്ത് തൃക്കൂട് എന്ന പേരിൽ ഒരു യാഗം നടത്തി .കാണാൻ വരുന്നവർക്കെല്ലാം മൃഷ്ടാന്ന സദ്യ നൽകേണ്ടതുണ്ടായിരുന്നു .എങ്കിൽ മാത്രമേ യാഗം കൊണ്ട് ഫലം ഉണ്ടാവുകയുള്ളൂ .കാരണവരുടെ അടുത്ത സുഹൃത്തായ ഒരു മുസ്ലിം ആയിരുന്നു സാധങ്ങൾ എത്തിച്ചിരുന്നത് .യാഗം കുറെ മാസങ്ങളോളം നീണ്ടു .അപ്പോഴേക്കും കാരണവരുടെ സമ്പാദ്യമെല്ലാം തീർന്നിരുന്നു. പല പല ദേശങ്ങളിൽ നിന്നായി ആളുകൾ പുണ്യം തേടി  വന്നു പുണ്യം നേടി തിരിച്ചു പൊയ്ക്കൊണ്ടേയിരുന്നു സാധനങ്ങൾ എത്തിച്ചിരുന്ന മുസ്ലിം സുഹൃത്തും ഇതിനകം വൻ കടക്കാരനായിത്തീർന്നിരുന്നു .ഒടുവിൽ രണ്ടു പേരും ചേർന്ന് നാടുവിട്ടു ഓടേണ്ട  അവസ്ഥയിലായി. അവസാനം കാഞ്ഞിരോട്ടെ ഒരു ക്ഷേത്രത്തിനടുത്ത് താമസിക്കാൻ തീരുമാനിച്ചു .വൈകുന്നേരമായപ്പോൾ അന്നത്തെ നിസ്കാരത്തിന്റെ കഥയോർമ്മ വന്ന മുസ്ലിം സുഹൃത്ത് നിസ്കരിക്കാനുള്ള സ്ഥലം പരതി  നടപ്പായി  തൊട്ടടുത്ത് ശിവക്ഷേത്രമായിരുന്നു .ശിവന്റെ കാള  തല കുലുക്കിയാൽ അവിടെ നിസ്കരിക്കാമെന്നു കാരണവർ പറഞ്ഞു .കാള തല കുലുക്കുകയും മുസ്ലിം  അവിടെ നിസ്കരിക്കുകയും ചെയ്തു .ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം ശിവക്ഷേത്രം ഒരു മുസ്ലിം പള്ളി ആയി മാറി .ഇരു സമുദായങ്ങളും  ഇപ്പോഴും പരസ്പര  സ്നേഹ ബഹുമാനങ്ങളോടെ ഇവിടെ കഴിയുന്നു .പള്ളിയിലെയും ക്ഷേത്രത്തിലെയും ഉത്സവാഘോഷങ്ങൾ ഇരു വിഭാഗങ്ങളും ചേർന്ന് ഒറ്റക്കെട്ടായി നടത്തിപ്പോരുന്നു
ശിവരാത്രി പ്രധാനം

ഭരണം സെക്രട്ടറി ശ്രീതെരു  ഗണപതി ഗണപതി ക്ഷേത്രംകാഞ്ഞിരോട് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ