2013, ഡിസംബർ 3, ചൊവ്വാഴ്ച

ശ്രീ ഏചൂർ കോട്ടം


ശ്രീ ഏചൂർകോട്ടം  (കിരാതമൂർത്തി  ക്ഷേത്രം ഏച്ചൂർ  )

റൂട്ട് കണ്ണൂർ- വലിയന്നൂര്‍- ചെക്കിക്കുളം റൂട്ടിൽ കോട്ടം  സ്റ്റോപ്പ്‌ എട്ട് മിനുട്ട് നടക്കാനുണ്ട് 

പ്രതിഷ്ഠ കിരാതമൂർത്തി (പഞ്ചലോഹം )
സാളഗ്രം ,ലക്ഷ്മിദേവി ,ഭദ്രകാളി ,ഗുരു,നാഗം,ബ്രമ്മരക്ഷസ്സ്  എന്നീ പ്രതിഷ്ഠകളും 

ദർശന  സമയം രാവിലെ അഞ്ച് മുപ്പത്‌ മുതൽഒൻപത് മുപ്പത് വരെ വൈകുന്നേരം അഞ്ചര മുതൽ  ഏഴര വരെ 


പ്രധാന വഴിപാടുകളൾ  നെയ്യമൃത്  ,പുഷ്പാഞ്ജലി 

ഉത്സവം കുംഭം സംക്രമം മുതൽ  ഒൻപത് ദിവസങ്ങൾ 

പ്രതിഷ്ഠ ദിനം കുംഭം പതിനെട്ടിന് 
വളരെ പഴക്കം പറയപ്പെടുന്നു പയ്യാവൂര്‍ ക്ഷേത്രത്തിലെ ഉത്സവവിഗ്രഹം ഇവിടെയുണ്ടായിരുന്ന ആലോരംബൻ  കുറുപ്പ് കുടുംബത്തിലെ ഒരംഗവും ഇരുവാങ്കി കുടുംബത്തിലെ ചില അംഗങ്ങളുംചേർന്നു  ഒരു കാളപ്പുറത്ത് ഇവിടെയുള്ള ഭഗവതീ  ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു
 തന്റെ വീട്ടിനു മുൻ പിലുള്ള അരയാൽ  മരത്തിൽ  വയത്തൂര്‍ കാളിയാരുടെ സാന്നിധ്യം അനുഭവപ്പെട്ട കുറുപ്പ് ഒരു പ്രശ്നം വെച്ചു .തന്റെ വീട് ശ്രീകോവിൽ ആക്കിമാറ്റി .പയ്യാവൂരെ താഴെ കാവിന്റ(വിഗ്രഹം എടുത്ത കാവിന്റെ ) ആകൃതിയായിരുന്നു വീടിനു .
പിൽക്കാലത്ത്  പൂജകൾ  ശരിയാംവണ്ണം നടക്കാതായി .ദേവ പ്രശ്നം നടത്തിയപ്പോൾ  രണ്ടു മുൻ  തന്ത്രിമാർ  ബ്രംമ രക്ഷസ്സായി വിഗ്രഹത്തെ ബാധിച്ചതായി കണ്ടു .1960ൽ  ബാധകൾ  ഒഴിപ്പിച്ച്‌ 1987ൽ ന വീകരണകലശം നടത്തി .


ഇവിടെ നിന്ന് 1 .5 കിമി പടിഞ്ഞാറായി മുണ്ടേരി പുഴ ഒഴുകുന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ