2013, ഡിസംബർ 4, ബുധനാഴ്‌ച

വലിയന്നൂര് ശ്രീ മഹാവിഷ്ണു ക്ഷേത്രം


വലിയന്നൂര്  ശ്രീ മഹാവിഷ്ണു  ക്ഷേത്രം 
റൂട്ട്:- കണ്ണൂര്‍-ഏച്ചുര്‍ റൂട്ടില്‍ വലിയന്നൂര് സ്റ്റോപ്പില്‍ നിന്നും ഇരുപതു മിനിറ്റ് നടന്നാല്‍ മതി  
   പശ്ചാത്തലം പണ്ട് കാട് പിടിച്ചുകിടന്നിരുന്നസ്ഥലമായിരുന്നു  ഒരു തറ ഉണ്ടായിരുന്നു.ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ട ക്ഷേത്രമായിരുന്നു എന്ന് പറയപ്പെടുന്നു  ഇതിനു  ചുറ്റുമുള്ള വീട്ടുകാര്‍ക്ക് പല അനിഷ്ടങ്ങളും  സംഭവിച്ചപ്പോള്‍ നാട്ടുകാര്‍ സംഘടിച്ചു ഒരു പ്രശ്നം വെച്ചു പൂജാദികള്‍തുടങ്ങി  
      
ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്‍പതില്‍
ഏറവുംകൂടുതല്‍ കഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വന്ന കൃഷ്ണന്‍ നംബിയാര്‍ സ്ഥലം ക്ഷേത്ര നിര്‍മ്മതിക്ക് വേണ്ടി കമ്മിറ്റിക്ക് നല്‍കി അതിനു ശേഷം മാസപൂജകളും ദീപാരാധനയും മുടങ്ങാതെ നടന്നു രണ്ടായിരത്തി എട്ടില്‍ വിഷ്ണു ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തി ഗണേശ പ്രതിഷ്ഠയുംഉണ്ട്
ഗണേശ സേവാസമിതിയുംപ്രവര്‍ത്തിക്കുന്നുണ്ട്

പ്രധാനവഴിപാടുകള്‍ പുഷ്പാഞ്ജലി, പാല്‍പായസം നെയ്യ് വിളക്ക് ജന്മനക്ഷത്രപൂജ
അസുഖമുള്ള കുട്ടികളെ കൊണ്ട് മഞ്ചാടി വാരിക്കുക എന്ന ക്രിയയും ഉണ്ട്, വ്യാഴാഴ്ച വൈകുന്നേരം ഭജന (സ്ത്രീകള്‍ )

പ്രധാന ദിവസങ്ങള്‍  തിരുവോണ നാളുകള്‍ ,വിനായക        ചതുര്‍ത്ഥി ,കര്‍ക്കടകത്തില്‍ നിറ,ചിങ്ങത്തില്‍ പുത്തരി അഷ്ടമി രോഹിണി 
പ്രതിഷ്ഠദിനം മീനത്തിലെ രോഹിണി  
ഭരണം സെക്രട്ടറി  വലിയന്നൂര് ശ്രീ മഹാവിഷ്ണു ക്ഷേത്രകമ്മിറ്റി പി ഓ വാരം വലിയന്നൂര് കണ്ണൂര്‍ 67594

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ