2013, ഡിസംബർ 5, വ്യാഴാഴ്‌ച

ശ്രീ മുത്തപ്പന്‍ ക്ഷേത്രം കുടുക്കിമൊട്ട


ശ്രീ മുത്തപ്പന്‍ ക്ഷേത്രം  കുടുക്കിമൊട്ട

റൂട്ട്:- കണ്ണൂര്‍-ഇരിട്ടി  /ഇരിക്കൂര്‍ റൂട്ടില്‍ കുടുക്കിമൊട്ട സ്റ്റോപ്പ്‌
  

പ്രതിഷ്ഠ മുത്തപ്പന്‍ ഇരുപതിലധികം വര്‍ഷം പഴക്കം 
ഗുളികന്‍ സ്ഥാനവും ഉണ്ട് 
ദിവസവു രാവിലെയും, വൈകുന്നേരവും ദീപാരാധന 
ഉത്സവം ഫെബ്രുവരി ആറ്,ഏഴു തീയ്യതികളില്‍  
ഗുളികന്‍ തിറയും ഉണ്ടാകാറുണ്ട്  
ശ്രീ രാജീവനാണ് പൂജാരി  

2013, ഡിസംബർ 4, ബുധനാഴ്‌ച

വലിയന്നൂര് ശ്രീ മഹാവിഷ്ണു ക്ഷേത്രം


വലിയന്നൂര്  ശ്രീ മഹാവിഷ്ണു  ക്ഷേത്രം 
റൂട്ട്:- കണ്ണൂര്‍-ഏച്ചുര്‍ റൂട്ടില്‍ വലിയന്നൂര് സ്റ്റോപ്പില്‍ നിന്നും ഇരുപതു മിനിറ്റ് നടന്നാല്‍ മതി  
   പശ്ചാത്തലം പണ്ട് കാട് പിടിച്ചുകിടന്നിരുന്നസ്ഥലമായിരുന്നു  ഒരു തറ ഉണ്ടായിരുന്നു.ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ട ക്ഷേത്രമായിരുന്നു എന്ന് പറയപ്പെടുന്നു  ഇതിനു  ചുറ്റുമുള്ള വീട്ടുകാര്‍ക്ക് പല അനിഷ്ടങ്ങളും  സംഭവിച്ചപ്പോള്‍ നാട്ടുകാര്‍ സംഘടിച്ചു ഒരു പ്രശ്നം വെച്ചു പൂജാദികള്‍തുടങ്ങി  
      
ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്‍പതില്‍
ഏറവുംകൂടുതല്‍ കഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വന്ന കൃഷ്ണന്‍ നംബിയാര്‍ സ്ഥലം ക്ഷേത്ര നിര്‍മ്മതിക്ക് വേണ്ടി കമ്മിറ്റിക്ക് നല്‍കി അതിനു ശേഷം മാസപൂജകളും ദീപാരാധനയും മുടങ്ങാതെ നടന്നു രണ്ടായിരത്തി എട്ടില്‍ വിഷ്ണു ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തി ഗണേശ പ്രതിഷ്ഠയുംഉണ്ട്
ഗണേശ സേവാസമിതിയുംപ്രവര്‍ത്തിക്കുന്നുണ്ട്

പ്രധാനവഴിപാടുകള്‍ പുഷ്പാഞ്ജലി, പാല്‍പായസം നെയ്യ് വിളക്ക് ജന്മനക്ഷത്രപൂജ
അസുഖമുള്ള കുട്ടികളെ കൊണ്ട് മഞ്ചാടി വാരിക്കുക എന്ന ക്രിയയും ഉണ്ട്, വ്യാഴാഴ്ച വൈകുന്നേരം ഭജന (സ്ത്രീകള്‍ )

പ്രധാന ദിവസങ്ങള്‍  തിരുവോണ നാളുകള്‍ ,വിനായക        ചതുര്‍ത്ഥി ,കര്‍ക്കടകത്തില്‍ നിറ,ചിങ്ങത്തില്‍ പുത്തരി അഷ്ടമി രോഹിണി 
പ്രതിഷ്ഠദിനം മീനത്തിലെ രോഹിണി  
ഭരണം സെക്രട്ടറി  വലിയന്നൂര് ശ്രീ മഹാവിഷ്ണു ക്ഷേത്രകമ്മിറ്റി പി ഓ വാരം വലിയന്നൂര് കണ്ണൂര്‍ 67594

വലിയന്നൂര്‍ മഹാദേവിക്ഷേത്രം


വലിയന്നൂര്‍ മഹാദേവിക്ഷേത്രം   
റൂട്ട്:- കണ്ണൂര്‍ - മട്ടന്നൂര്‍/ഇരിക്കൂര്‍ റൂട്ടില്‍ വലിയന്നൂര്‍ സ്റ്റോപ്പ്‌ മെയിന്‍ റോഡില്‍ നിന്ന് അഞ്ച്മിനുട്ട് നടക്കാനുണ്ട് 
ഇപ്പോള്‍ ബാലാലയമാണ്( 2007ല്‍ബാലാലയ പ്രതിഷ്ഠ ) വിഷ്ണുവിന്റെയും ദേവിയുടെയും ഒരേ വലുപ്പത്തിലുള്ള ശ്രീകൊവിലുകളുടെ പണി നടന്നു കൊണ്ടിരിക്കുന്നു. .  ദേവിക്കാന്നു പ്രാധാന്യം 
എല്ലാ മലയാളമാസവും പതിനഞ്ചിന് നട തുറക്കും 
വഴിപാടുകള്‍ പുഷ്പാഞ്ജലി ,രക്ത പുഷ്പാഞ്ജലി ,നൈപായസം,ഗണപതിഹോമം  
അറന്നൂറു കൊല്ലത്തെ പഴക്കം പ്രശ്നചിന്തയില്‍ കണ്ടു.  
പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ അധികമൊന്നും ഉണ്ടായിരുന്നില്ല ഒരു കിണറില്‍ നിന്നും കൊത്തുപണികള്‍ ഉള്ള കല്ലുകള്‍ കിട്ടിയിരുന്നു 
വിമുക്തഭടനായ  ശ്രീ ഭരതനില്‍ നിന്നുമാണ് വിവരങ്ങള്‍ കിട്ടിയത് 

ശ്രീതെരു ഗണപതി ഗണപതി ക്ഷേത്രം

ശ്രീ തെരു ഗണപതി ക്ഷേത്രം 
റൂട്ട്: കണ്ണൂരിൽ നിന്ന് 1 2 കിമി അകലെ ഇരിട്ടി  റൂട്ടിൽ കുടുക്കിമെട്ട സ്റ്റോപ്പിൽ ഊടുവഴിയിലൂടെ 5 മിനുട്ട് 

പ്രതിഷ്ഠ ഗണപതി പതിമൂന്നാം നൂറ്റാണ്ട് 

എല്ലാദിവസവും രാവിലെയും വൈകീട്ടും പൂജ 

മീനം 1 5 നു നിറമാല 







വളരെ പണ്ട് നടന്ന ഒരു കഥയാണ് ഇവിടെ ഉണ്ടായിരുന്ന  ഒരു കാരണവർനാദാപുരത്ത് തൃക്കൂട് എന്ന പേരിൽ ഒരു യാഗം നടത്തി .കാണാൻ വരുന്നവർക്കെല്ലാം മൃഷ്ടാന്ന സദ്യ നൽകേണ്ടതുണ്ടായിരുന്നു .എങ്കിൽ മാത്രമേ യാഗം കൊണ്ട് ഫലം ഉണ്ടാവുകയുള്ളൂ .കാരണവരുടെ അടുത്ത സുഹൃത്തായ ഒരു മുസ്ലിം ആയിരുന്നു സാധങ്ങൾ എത്തിച്ചിരുന്നത് .യാഗം കുറെ മാസങ്ങളോളം നീണ്ടു .അപ്പോഴേക്കും കാരണവരുടെ സമ്പാദ്യമെല്ലാം തീർന്നിരുന്നു. പല പല ദേശങ്ങളിൽ നിന്നായി ആളുകൾ പുണ്യം തേടി  വന്നു പുണ്യം നേടി തിരിച്ചു പൊയ്ക്കൊണ്ടേയിരുന്നു സാധനങ്ങൾ എത്തിച്ചിരുന്ന മുസ്ലിം സുഹൃത്തും ഇതിനകം വൻ കടക്കാരനായിത്തീർന്നിരുന്നു .ഒടുവിൽ രണ്ടു പേരും ചേർന്ന് നാടുവിട്ടു ഓടേണ്ട  അവസ്ഥയിലായി. അവസാനം കാഞ്ഞിരോട്ടെ ഒരു ക്ഷേത്രത്തിനടുത്ത് താമസിക്കാൻ തീരുമാനിച്ചു .വൈകുന്നേരമായപ്പോൾ അന്നത്തെ നിസ്കാരത്തിന്റെ കഥയോർമ്മ വന്ന മുസ്ലിം സുഹൃത്ത് നിസ്കരിക്കാനുള്ള സ്ഥലം പരതി  നടപ്പായി  തൊട്ടടുത്ത് ശിവക്ഷേത്രമായിരുന്നു .ശിവന്റെ കാള  തല കുലുക്കിയാൽ അവിടെ നിസ്കരിക്കാമെന്നു കാരണവർ പറഞ്ഞു .കാള തല കുലുക്കുകയും മുസ്ലിം  അവിടെ നിസ്കരിക്കുകയും ചെയ്തു .ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം ശിവക്ഷേത്രം ഒരു മുസ്ലിം പള്ളി ആയി മാറി .ഇരു സമുദായങ്ങളും  ഇപ്പോഴും പരസ്പര  സ്നേഹ ബഹുമാനങ്ങളോടെ ഇവിടെ കഴിയുന്നു .പള്ളിയിലെയും ക്ഷേത്രത്തിലെയും ഉത്സവാഘോഷങ്ങൾ ഇരു വിഭാഗങ്ങളും ചേർന്ന് ഒറ്റക്കെട്ടായി നടത്തിപ്പോരുന്നു
ശിവരാത്രി പ്രധാനം

ഭരണം സെക്രട്ടറി ശ്രീതെരു  ഗണപതി ഗണപതി ക്ഷേത്രംകാഞ്ഞിരോട് 

തുണ്ടിക്കോത്ത്  ഭഗവതി  ക്ഷേത്രം  വലിയനൂര്‍  
റൂട്ട്:- കണ്ണൂര്‍ -ഏച്ചുര്‍റൂട്ടില്‍ വലിയനൂര്‍  സ്റ്റോപ്പില്‍ നിന്നും ഒരു കിമി കനാല്‍ പാലം സ്റ്റോപ്പ്‌ .അഞ്ച്മിനുട്ട് നടക്കാനുണ്ട് 

ക്ഷേത്രത്തിലേക്ക് വയല്‍ വഴിയും വരാം 
പൂജ സംക്രമത്തിന്നു സംക്രമപൂജ
ദിവസവും ദീപാരാധനയുണ്ട്  
പ്രതിഷ്ഠ  പുതിയ ഭഗവതി
ഉത്സവം മകരം പതിനാറ്‌, പതിനേഴ്,പതിനെട്ട് 

ഗുരു സ്ഥാനം ദിവസവും ഇവിടെയും വിളക്ക് വെക്കാറുണ്ട്

ശ്രീകുമാറാണ് കാര്യങ്ങള്‍ നോക്കുന്നത് 

ചങ്ങലാട്ട് മഹാവിഷ്ണു ക്ഷേത്രംമാണിയൂര്‍


2012, ഏപ്രിൽ 27, വെള്ളിയാഴ്ച

ചങ്ങലാട്ട് മഹാവിഷ്ണു ക്ഷേത്രംമാണിയൂര്‍

ചങ്ങലാട്ട്  മഹാവിഷ്ണു  ക്ഷേത്രംമാണിയൂര്‍

റൂട്ട്:- കണ്ണൂര്‍ -ഏച്ചുര്‍ ചാലോട് റൂട്ടില്‍ കുടക്കിമൊട്ട   സ്റ്റോപ്പില്‍ നിന്നും രണ്ടു കിമി നടന്നാല്‍ മതി  
പ്രതിഷ്ഠ ശ്രീ കൃഷ്ണന്‍ അറനൂറ്  വര്‍ഷങ്ങള്‍ പഴക്കം 


പശ്ചാത്തലം  മാണിയൂര്‍ സുബ്രമണ്യ ക്ഷേത്രത്തിന്റെ   രീതിയില്‍ നശിപ്പിക്കപ്പെട്ട  ക്ഷേത്രം വിഗ്രഹവും വലിയ ബലിക്കല്ലും തകര്‍ന്നിരിക്കുന്നു  
ദര്‍ശന സമയം രാവിലെ അഞ്ചര മുതല്‍ എട്ടര വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ട് വരെ 
വഴിപാടുകള്‍ നാല്‍പ്പത്തിയഞ്ച്  പ്രധാനപ്പെട്ടത്  പാല്‍പായസം ചുറ്റു വിളക്ക്,തിരുവോണപൂജ ,പുഷ്പാഞ്ജലി, തൃമധുരം




ഉത്സവം തുലാത്തിലെ തിരുവോണം ഒറ്റദിവസം മാത്രം വലിയ ആഘോഷങ്ങളില്ല

2013, ഡിസംബർ 3, ചൊവ്വാഴ്ച

ശ്രീ കനകച്ചേരി മുത്തപ്പക്ഷേത്രം


ശ്രീ കനകച്ചേരി മുത്തപ്പക്ഷേത്രം
റൂട്ട്:- വലിയന്നൂര്‍ ചെക്കിക്കുളം റൂട്ടില്‍  മീത്തലെ കാനച്ചേരി സ്റ്റോപ്പ്‌ 
പ്രതിഷ്ഠ മുത്തപ്പന്‍

മടപ്പുരക്കല്‍  കുടുംബത്തിന്റെതാണ് ക്ഷേത്രം



ശ്രീ കാനചെരി കൂരുംബക്കാവ്

 ശ്രീ കാനച്ചേരി കൂരുംബക്കാവ് 
റൂട്ട്:- കണ്ണൂര് വലിയന്നൂർ മുണ്ടേരി റൂട്ടിൽ കാനചേരി സ്റ്റോപ്പിൽ (12കിമി )

പ്രതിഷ്ഠ ഭഗവതി പതിനാറാം നൂറ്റാണ്ട് 

വിഷുവിനും വൃശ്ചികം ഒഴികെയുള്ള സംക്രമ ദിവസങ്ങളിലും പൂജ 

കുംഭം 22 -25താലപ്പൊലി  ഉത്സവം 








 കന്നി  ,വൃശ്ചികം ഒഴികെയുള്ള സംക്രമ ദിവസങ്ങളിൽ  സംക്രമപൂ

ഉത്സവം കുംഭം ഇരുപത്തിരണ്ടു--ഇരുപത്തിയഞ്ച് ,

Theyyam photos courtesy Ashwanth Azhikkotu


നാഗഭഗവാനും നാഗഭഗവതിയും 

ബാലിയും സുഗ്രീവനും 

ദൈവത്താർ 

പൊന്മകൻ 
ബാലി സുഗ്രീവ യുദ്ധം 


ഗുരുസി 





വിഷുവും താലപ്പൊലിയും പ്രധാന ആഘോഷങ്ങൾ 


ഭരണം പ്രസിഡണ്ട്‌ ശ്രീ കാനചെരി കുരുംബ ഭഗവതീ ക്ഷേത്രം ഏചുര്‍
ഭരണം പ്രസിഡണ്ട്‌  ശ്രീ കാനച്ചേരി കൂരുംബക്കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി ഏച്ചുർ 

ശ്രീ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം പുറവൂര്‍


ശ്രീ  ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം  പുറവൂര്‍ 
റൂട്ട്:- കണ്ണൂര്‍ ഏച്ചുര്‍ ചാലോട് റൂട്ടില്‍ കുടുക്കി മൊട്ട   സ്റ്റോപ്പില്‍ നിന്നും മൂന്നു കിമി നടന്നാല്‍ മതി
മുഖ്യ പ്രതിഷ്ഠ  നരസിംഹമൂര്‍ത്തി  പത്താം നൂറ്റാണ്ട്‌  

ദര്‍ശനസമയം രാവിലെ  അഞ്ചര മുതല്‍ ഒന്‍പതു വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ട് വരെ 
ഉപ ദേവതമാര്‍ ഗണപതി,വനശാസ്താവ്,ഗുരു 
ഭദ്രകാളി (ചുറ്റബലത്തിന് പുറത്ത് )

പശ്ചാത്തല ചരിത്രം
 പുറവൂര്‍ ശ്രീലക്ഷ്മിനരസിംഹസ്വാമി ക്ഷേത്രം അതി പുരാതനമായഒരുആരാധനാലയമായിരുന്നു.അജ്ഞാത കാരണത്താല്‍നാശോന്മുഖമായിപ്പോയിരുന്നു  ഈ  ക്ഷേത്രം.
 1984ല്‍ശ്രീ ഇ എം ദാമോദരന്‍ നമ്പിയാരുടെ നേതൃത്വത്തില്‍രൂപികൃതമായദേശവാസികളുടെകമ്മിറ്റിക്ഷേത്ര പുനരുദ്ധാരണപ്രവര്‍ത്തനംആരംഭിക്കുകയുണ്ടായി.ദേവന്റെ ശ്രീകോവിലുംഗണപതി,വനശാസ്താവ്,ഗുരുഎന്നീസങ്കല്പങ്ങ
ള്‍ക്കുള്ളശ്രീകോവിലുംചുറ്റബലവുംനിര്‍മ്മിച്ചു.
   1996മീനമാസത്തിലെരേവതിനക്ഷത്രത്തില്‍പുനപ്രതിഷ്ഠയുംനടന്നു.ഉപദേവതയായ ഭദ്രകാളി പ്രതിഷ്ഠ 2002ഏപ്രില്‍എട്ടിന്നും പുന പ്രതിഷ്ഠ ,ധ്വജ പ്രതിഷ്ഠ എന്നിവ   2009 ഏപ്രില്‍ ഒന്നിന്നും  നടന്നു. ഗോപുര നിര്‍മ്മാണ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്നു.
തിരുവോണ നാള്‍ പ്രധാനപ്പെട്ടതാണ് മലയാള മാസത്തിലെ ഒന്നാമത്തെ ചൊവ്വാഴ്ച ദേവി പൂജയുണ്ട്   

ശ്രീ ശാസ്താംകോട്ടം ശിവക്ഷേത്രം


ശ്രീ  ശാസ്താംകോട്ടം ശിവക്ഷേത്രം 
റൂട്ട്:- കണ്ണൂര്‍ ഏച്ചുര്‍ റൂട്ടില്‍ വാരം സ്റ്റോപ്പില്‍ നിന്നും കടാങ്കോട്ട് റോഡില്‍ മുക്കാല്‍ കിമി നടന്നാല്‍ മതി 



ശാസ്താംക്ഷേത്ര വിഗ്രഹം സ്വയം ഭൂവാന്നു
ദര്‍ശന സമയം രാവിലെ ആറ്‌ മുതല്‍ പത്ത് വരെ വയികുന്നേരംഅഞ്ചു മുതല്‍ എട്ടു വരെ


പ്രതിഷ്ഠകള്‍  ശിവന്‍,ശാസ്താവ്, ഗണപതി, ഭഗവതി 
പ്രധാന വഴിപാടുകള്‍  മൃത്യഞജയ  ഹോമം, പുഷ്പാഞ്ജലി,ശര്‍ക്കര പായസം,സോമേശ്വരപൂജ 


കൈകൊട്ടിയതിന്നു  ശേഷം മാത്രമേ പ്രാര്‍ത് ന പാടുള്ളൂശ്രീകോവില്‍,നമസ്കാരമണ്ഡപം,ചുറ്റബലം,നടപ്പന്തല്‍ ഉപദേവന്മാര്‍,അഗ്രശാല,ഓഫീസ്,കുളംകിണര്‍തുടങ്ങിയവയുണ്ട് 


ഉത്സവം
ജനുവരി ഇരുപത്തി ആറ്‌ ഏഴ്- എട്ടു
ഒന്നാം ദിവസം തിരു അത്താഴ അരി അളവ് അടുത്ത ദിവസം തിടമ്പ് എഴുന്നള്ളിക്കല്‍ മൂന്നാം ദിവസം തിരു അത്താഴ പൂജ ,വലിയ ഗുരുതി, ശ്രീഭൂതബലി 

പണ്ട് വാരത്ത് ധാരാളം ബ്രാമണന്‍മ്മാര്‍  താമസിച്ചിരുന്നു മതപരമായ പല ചടങ്ങുകളും നടന്നിരുന്നു ഇതിന്റെ മൂന്നു കിമി അകലെ പ്രശസ്ഥമായ  വിഷ്ണുക്ഷേത്രം ഉണ്ടായിരുന്നു
സത്യപരീക്ഷണം നടന്നിരുന്ന സ്ഥലമാണിത് തര്‍ക്കം ഉണ്ടായാല്‍ വാരത്ത് കൂനന്‍ എന്ന മുതലയുണ്ടായിരുന്ന വാരം പുഴയില്‍ ഇരു പാര്‍ട്ടികളും മുങ്ങണമായിരുന്നു കളവു പറഞ്ഞ ആളെ മുതല പിടിക്കും ഊരാളന്‍മാര്‍ തമ്മില്‍ എപ്പൊഴുംവഴക്കായിരുന്നു ദുര്‍മന്ത്രവാദം ചെയ്തു ആ വംശം കുറ്റിയറ്റ് പോയി ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സ്വര്‍ണം മുഴുവന്‍ ആരോ തട്ടിക്കൊണ്ടു പോയി വിഗ്രഹം മാത്രം ബാക്കിവെച്ചു കയരളത്തെ ശേഖര ഇല്ലക്കാരായിരുന്നു ഊരാള്ര്‍   1973ല്‍നാട്ടുകാരുടെ കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി  1985ല്‍ നവീകരണ കലശംനടന്നു



 ഇപ്പോള്‍ കൊടിമരത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു 

ശ്രീ ഗുളികൻ കോട്ടം

ശ്രീ  ഗുളികൻ കോട്ടം 
റൂട്ട്:- കണ്ണൂരിൽ നിന്ന് 1 2 കിമി വടക്ക് കിഴക്ക് ഹാജിമൊട്ട -മാച്ചേരി  റോഡിൽ  കാഞ്ഞിരോട് 

പ്രതിഷ്ഠ ഗുളികൻ പതിമൂന്നാം നൂറ്റാണ്ട് 
ഗണപതി ക്ഷേത്ര നിർമ്മിതിക്ക് സൂക്ഷിച്ച സാധങ്ങൾ പെട്ടെന്ന് കാണാതാവുകയും അതിനു പകരം അവിടെ കാണപ്പെട്ട ഗുളികദേവ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു എന്ന് വിശ്വാസം

കർക്കടകം 1 6 നു കർക്കടക പൂജ 





കര്‍ക്കടകം പതിനാറിന്  കര്‍ക്കടക പൂജ




സമ്പൂർണ രാമായണ പാരായണം  ഗണപതി ക്ഷേത്രത്തിൽ നിന്നും


ഭരണം സെക്രട്ടറി ശ്രീ ഗണപതി ക്ഷേത്ര കമ്മിറ്റി കാഞ്ഞിരോട്  







ഭരണം സെക്രട്ടറി ശ്രീ  ഗണപതി ക്ഷേത്രകമ്മിറ്റി കാഞ്ഞിരോട് തെരു 

വിശ്വകര്‍മദേവിക്ഷേത്രം വാരം


വിശ്വകര്‍മദേവിക്ഷേത്രം  വാരം  
റൂട്ട്:- കണ്ണൂരില്‍ നിന്നും ഏഴുകിമി വടക്ക് കിഴക്ക് വാരം സ്റ്റോപ്പ്‌  കടാങ്കോട്ട് road( പത്ത് മിനുട്ട്  )നടന്നാല്‍ മതി ശാസ്ത്താംകോട്ട്‌ശിവക്ഷേത്രത്തില്‍ എത്തി 
   ശാസ്താംകോട്ട്ശിവ ക്ഷേത്രത്തില്‍ നിന്ന് ഇരുന്നൂറ്മീ തെക്ക് 

പ്രതിഷ്ഠ ഭഗവതി ,വേട്ടക്കൊരു മകനും ഊര്‍പഴശ്ശിയും  പതിനെട്ടാം നൂറ്റാണ്ട്

















നിത്യവും ദീപാരാധന
 സംക്രമ പൂജ 

മകരം പത്ത്- പന്ത്രണ്ട് തെയ്യം  
കുഞ്ഞു കുറത്തി ,പൊട്ടന്‍,ഗുളികന്‍,നാഗം എന്നീ സ്ഥാനങ്ങള്‍