2013, നവംബർ 26, ചൊവ്വാഴ്ച

ശ്രീ പയേരി മുത്തപ്പ ക്ഷേത്രം

ശ്രീ പയേരി മുത്തപ്പ ക്ഷേത്രം 
കണ്ണൂർ മട്ടന്നൂര് റൂട്ടിൽ ഏച്ചുർ സ്റ്റോപ്പ്‌ .നളന്ദ കോളേജിനു  സമീപം 
വഴിപാടുകൾ 


പയേരി ലക്ഷ്മിയമ്മയുടെ കുടുംബ ക്ഷേത്രം ദിവസവും ദീപാരാധയുണ്ട് 

മേയ് 1,2 ഉത്സവം 
നവംബർ 12 തിരുവപ്പന 

ശ്രീ കുയ്യാൽ മഹാദേവക്ഷേത്രം

ശ്രീ കുയ്യാൽ മഹാദേവക്ഷേത്രം 
കണ്ണൂർ മട്ടന്നൂർ / ഇരിക്കൂർ റൂട്ടിൽ കമാൽ പീടിക സ്റ്റോപ്പിൽ നിന്നും 750 മീറ്റർ 
മുഖ്യ പ്രതിഷ്ഠ മഹാദേവൻ 

വനശാസ്ത,ഗണപതി ,ദേവി എനീ ഉപ പ്രതിഷ്ഠകൾ 

500 വർഷത്തിലധികം പഴക്കം 
വനശാസ്ത
വന ദുർഗ്ഗ 

2003 ൽ പുന -പ്രതിഷ്ഠ നടന്നു 
പ്രധാന ആഘോഷം ശിവരാത്രി 

2013, നവംബർ 11, തിങ്കളാഴ്‌ച

തലമുണ്ട ഭഗവതീ ക്ഷേത്രം


ശ്രീ  തലമുണ്ട പുതിയ ഭഗവതി ക്ഷേത്രം
റൂട്ട് :-കണ്ണൂര്‍  -മട്ടന്നൂര്‍ /ഇരിട്ടി റൂട്ടില്‍ കാഞ്ഞിരോട് ബസ്‌ സ്റ്റോപ്പ്‌  ഇവിടെനിന്നു ചക്കരക്കല്ല്  റോഡിലൂടെ മൂന്നു കിമി നടന്നാൽ  മതി വയല്ക്കരയിലാന്നു കാവ് 

പ്രതിഷ്ഠ  പുതിയ ഭഗവതി (പതിമൂന്നാം നൂറ്റാണ്ട്‌)
പൂജ സംക്രമ ദിവസങ്ങളില്‍ സംക്രമ പൂജ 
ദിവസവും വൈകുന്നേരം ദീപാരാധന  

ഉത്സവം         മകരംഇരുപത്തിയൊന്നു -ഇരുപത്തിമൂന്ന്തിറ












മീനത്തിൽ  പൂരോൽസവം
പടർന്നു പന്തലിച്ചു നില്‍ക്കുന്ന ആറ്‌ ആൽമരങ്ങൾ  ഈ കാവിനെ സംരക്ഷിക്കുന്നു 
ഒരുകല്യാണമണ്ഡപംഉണ്ടാക്കുന്നുണ്ടെങ്കിലും അതിനെക്കൊണ്ട്‌വലിയദോഷം പ്രതീക്ഷിക്കുന്നില്ല 
പുതിയ ഭഗവതിയുടെ ചരിത്രം 
  ശ്രീ മഹാദേവൻ തന്റെ മക്കളായ ചീരുംബമാരെ എടുത്തപ്പോൾ  ആ പിതാവിന്നു തൃക്കുരിപ്പും   വസൂരിയും പിടിപെട്ടു .ദേവകുലത്തിന്നും രോഗം ബാധിച്ചു .  തത് പരിഹാരമായി മൂത്ത പട്ടേരി വലിയ ഹോമങ്ങൾആരംഭിച്ചു .നാല്പത് ദിവസങ്ങൾ  ഹോമം കഴിച്ചു .നാല്പത്തി  ദിവസം    മഹാദേവന്റെ മുന്നിൽ  ഹോമാഗ്നിയിൽ നിന്നും ആവിർഭവിച്ച മകളാണ് പുതിയഭഗവതി പിതാവിന്റെ രോഗം അവൾ  തടവി സുഖപ്പെടുത്തി .                              
      പത്തില്ലത്ത് പട്ടെരിമാർക്കും സുഖം കൊടുത്തു .കീഴ്‌ലോകത്ത് ചീരുംബമാർ മഹാമാരി വാരി വിതറി. അതില്ലാതാക്കി ഗുണം വരുത്താൻ  പുതിയ  ഭഗവതിയെ ശ്രീമഹാദേവൻ കീഴ് ലോകത്തയച്ചു .സഹായത്തിന്നായി ആറ് സഹോദരന്മാരെയും അയച്ചു .വില്ലാപുരമെന്ന സ്ഥലത്ത് അവർ താമസമായി. എന്നാൽ സഹോദരന്മാരെ കാർത്ത വീരാർജുനൻ കൊന്നുകളഞ്ഞു. കുപിതയായ പുതിയഭഗവതിയാകട്ടെ അസുരന്റെ തലയറുത്ത് തീയിലിട്ടു കരിച്ചു തിലകം ചാർത്തി പ്രതികാര ദുർ ഗ്ഗയായി വടക്കുനിന്നു തെക്കോട്ട് യാത്രയായി .ഭദ്രകാളിയും ,വീരാർ കാ ളിയും കൂട്ടത്തിൽ ചേർന്നു .യാത്രയിൽ പാടാർകുളങ്ങര  വെച്ച്  ഒരു ബ്രാമണനെ അറുത്തു കൊന്നു. മടിയന്നായർ ,മുല്പേരി നായർ എന്നിവരുടെ  വീടുകളിൽ ചെന്നു.ഭഗവതിയുടെ ആജ്ഞപ്രകാരം മൂലചെരിക്കുറൂപ്പ്   മാന്ത്രികഹോമം ആരംഭിച്ചു .മന്ത്രത്തിൽ പിഴ വന്നതിനാൽ ഭഗവതി കുറൂ പ്പിന്റെ മരുമകനെ വകവരുത്തി .കോലത്തിരി രാജാവിനു സ്വപ്ന ദർ ശന മുണ്ടായതിനാൽ ആ ദേവത മാരുടെ കോലങ്ങൾ  കെട്ടിയാടിക്കുകയും ചെയ്തു .വസൂരി തടയാനുള്ള ദേവതയാന്നു  പുതിയഭഗവതി. 

ഭരണം പ്രസിഡണ്ട്‌ പുതിയ ഭഗവതി ക്ഷേത്ര കമ്മിറ്റി  തലമുണ്ട കാഞ്ഞിരോട്